കോൺഗ്രസിനെ തുരക്കുന്ന മാധ്യമ പെരുച്ചാഴികൾ. പെയ്ഡ് ന്യൂസ് മാഫിയ വിഴുങ്ങിയ ഇന്ത്യൻ മാധ്യമരംഗം.

കോൺഗ്രസിനെ തുരക്കുന്ന മാധ്യമ പെരുച്ചാഴികൾ. പെയ്ഡ് ന്യൂസ് മാഫിയ വിഴുങ്ങിയ ഇന്ത്യൻ മാധ്യമരംഗം.
May 6, 2024 04:32 PM | By PointViews Editr

  ഗോപാലനും ശ്രീകണ്ഠൻ നായരും ഓടിച്ചു നടക്കുന്ന 24 ചാനൽ ചരക്ക് വണ്ടിയും ശ്രേയാംസ് കുമാറും അച്ഛ ൻ പരേതനായ വീരേന്ദ്രകുമാറും ഇടത്തോട്ടും വലത്തോട്ടും ഓടിച്ചു നടക്കുന്ന മാതൃഭൂമി ചാനൽ ഓട്ടോറിക്ഷയും രാജീവ് ചന്ദ്ര ശേഖറിൻ്റെയാണോ ദാവൂദ് ഇബ്രാഹിമിൻ്റെ യാണോ ഉടമസ്ഥാവകാശം എന്ന് തിരിച്ചറിയാൻ പറ്റാത്ത തൊഴിലാളികളുമായി പാഞ്ഞു പോകുന്ന ഏഷ്യാനെറ്റ് ചാനൽ പിക്കപ് വണ്ടിയും ഒക്കെ കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസിനെ രാഷ്ട്രീയ ധാർമിക ശാസ്ത്രവും തന്ത്രവും പഠിപ്പിക്കാൻ ഉള്ള പരക്കംപാച്ചിലിൽ ആണ്. കോൺഗ്രസ് നന്നാവണം എന്നാണത്രെ ഗോപാലൻ്റെയും ശ്രീകണ്ഠൻ്റയും ഒക്കെ വലിയ താൽപര്യവും ലക്ഷ്യവുമത്രെ! ബ്ലേഡ് പലിശ കണക്കു കൂട്ടി ഗുണ്ടാപ്പിരിവ് നടത്തുന്നത് പോലെയും പണയക്കാരനെ കണക്ക് ബോധിപ്പിക്കുന്നത് പോലെയുമാണ് 24ൻ്റ കോൺഗ്രസ് രക്ഷാസ്കീം.

          എങ്ങോട്ട് വേണമെങ്കിലും എപ്പോഴും നടുവ് വളച്ചു കൊടുത്ത് പാദസേവ ചെയ്യുന്ന തങ്ങളുടെയും തങ്ങളുടെ തൊഴിലാളികളുടെയും താൽപര്യത്തിനനുസരിച്ച് കോൺഗ്രസും മാറിക്കോണം എന്നാണ് മാതൃഭൂമി നിലപാട്. അവറ്റകാളകട്ടെ ഏത് നേരത്ത് ആരെ കാണുമ്പോൾ ആണ് ജാതക ജനിതക പട്ടിക മാറ്റിക്കളയുക എന്ന് ജ്യോതിഷികൾക്ക് പോലും തിരിച്ചറിയാനാകില്ല.

ഏഷ്യാനെറ്റാകട്ടെ താത്വികമായ അവലോകനത്തിലൂടെ കമ്പനി ഉടമയുടെ ജാതകഫലം കണ്ടെത്തുന്നതിന് പോലും വയ്യാത്തവരുമാണ്. വീരപ്പൻ്റെ അനിയനും അളിയനും നയിക്കുന്ന റിപ്പോർട്ടറെയും കിർമാണി മനോജിൻ്റെ സ്വന്തം കൈരളിയുടെയും കാര്യം പറയാത്തതാണ്. മൊത്തം തട്ടിപ്പ് ടീമുകളുടെയും ആശയും ആവേശവുമാണവർ.

പിന്നെ മനോരമ. സർവ്വവ്യാപിയാണോ കുമ്പിടിയാണോ എന്ന് ആശയപരമായി കണ്ടെത്താനറിയാത്ത വിധം കച്ചവടമല്ലാതെ മനോരമയ്ക്ക് പണിയില്ല. ആർ യെസ് യെസ് വക ജനത്തിൻ്റെ കാര്യം പറയണ്ടല്ലോ?

        ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം വരെ ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയാലും സാമാന്യ വിവരം  ഉണ്ടാകില്ല എന്ന് തെളിയിക്കുന്ന മാധ്യമമാണ് ജനം ടി വി.

അതിൻ്റെ മറ്റൊരു വേർഷനാണ് മീഡിയ വൺ.

കോൺഗ്രസിനെയും പ്രത്യേകിച്ച് നെഹ്റു- ഗാന്ധി കുടുംബത്തിലെ അംഗങ്ങളെയും മോശമായി ചിത്രീകരിക്കുകയും അവഹേളിക്കുകയും പരിഹസിക്കുകയും അവമതിപ്പ് ജനങ്ങളിൽ സൃഷ്ടിക്കുകയും ചെയ്യുന്ന തൊഴിലാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത്. വെറും സേവനം മാത്രമല്ലത്. സർക്കാർ പരസ്യങ്ങൾ  , പാർട്ടി പരസ്യങ്ങൾ, മുൻ ഭരണ പക്ഷാനുകൂല വ്യാപാരി വ്യവസായികളുടെ സാമ്പത്തികമായ സ്പോൺസറിങ്ങ് വരെയുണ്ട് ഈ ദുഷ്പ്രചാരണ മാധ്യമ പ്രവർത്തിനു പിന്നിൽ. യഥാർത്ഥത്തിൽ കോൺഗ്രസിനെതിരെ     ഇന്നുള്ള എല്ലാ വാർത്തകളും പെയ്ഡ് ന്യൂസുകളാണെന്ന് പറയാം.

രാഹുൽ ഗാന്ധിയെ പരിഹാസ്യനാക്കുന്ന വാർത്ത ചെയ്യുന്നങ്കിൽ അതിന് പ്രത്യേക വരുമാനം കിട്ടും എന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് ഉറപ്പുണ്ട്. ഗാന്ധി - നെഹ്റു കുടുംബങ്ങളെ പരിഹസിച്ച് ആരെങ്കിലും പ്രസംഗിച്ചാൽ അത് വിശദമായി റിപ്പോർട്ട് ചെയ്ത് അതിൻ്റെ റീച്ച് വർധിപ്പിച്ചാലും സ്പോൺസർമാർ ഓടിയെത്തും. ഭാരതത്തെ ഭരിക്കുന്ന ജീയുടെ മേൻമയെന്ന് പറഞ്ഞ് ദരിദ്രവാസി കർഷകന് 2000 രൂപ നക്കാപ്പിച്ച നൽകിയാൽ പ്രധാന വാർത്തയാക്കുന്ന മാധ്യമങ്ങൾ, പ്രതിമാസം 7000 രൂപ ബി പി എൽ കുടുംബങ്ങൾക്ക് പണമായി നൽകുമെന്ന പ്രഖ്യപനം ചർച്ച ചെയ്യുന്നു പോലുമില്ല. 7000 രൂപ നൽകുമെന്ന പ്രഖ്യാപനത്തെ പരിഹസിക്കാനും രാഹുൽ ഗാന്ധിയെ കൂടി അതിൻ്റെ അവഹേളിക്കാനും മാധ്യമങ്ങൾ ഉത്സുകരാണ്.എന്താണ് കാരണം? ഉത്തരം ഒരു സിനിമാ ഡയലോഗായി ചേർക്കാം - കാശ്, പണം, തുട്ട്, തുട്ട്...... ഏത് മീഡിയത്തിൽ ആ തുക ലഭിക്കും എന്നതിൽ മാത്രമാണ് സുതാര്യതയില്ലാത്തത്.

രാഹുൽ ഗാന്ധിയെന്ന ആദർശ രാഷ്ടീയക്കാരനോടും പ്രതിഭയോടും അയാൾ പിന്തുടരുന്ന ആദർശ രാഷ്ടീയ പ്രസ്ഥാനത്തോടുമുള്ള "അസൂയ" ഒന്നു മാത്രമാണ് മാധ്യമങ്ങളും ഭരണക്കാരും ചേർന്ന് നടത്തുന്ന അവഹേളനങ്ങൾക്ക് കാരണം. ഇന്ത്യാ ചരിത്രത്തിൽ എടുത്തു പറയാൻ ഒരൊറ്റ നേട്ടവും കൈവശമില്ലാത്ത ആർ എസ് എസ് വിഭാഗത്തിനും കമ്യൂണിസ്റ്റ് ചേരിക്കും ചെയ്യാൻ കഴിയുന്ന ഒരേ കാര്യമേയുള്ളൂ - കോൺഗ്രസിനെയും നേതാക്കളേയും അവഹേളിതരും പരിഹാസ്യരുമാക്കുക എന്നത് മാത്രം. ആ പണി നല്ല പ്രതിഫലം വാങ്ങി ചെയ്തു കൊടുക്കുന്നു. ലക്ഷ്യം ഒന്നു മാത്രം കോൺഗ്രസിനെയും രാഹുലിനെയും സംശയത്തിൻ്റെ മുൾമുനയിൽ നിർത്തി പരിഹസിച്ച് നിർവീര്യമാകുക. ആ പണി നടത്തുന്ന പെയ്ഡ് ന്യൂസ് സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. പ്രത്യേകിച്ച് കേരളത്തിലും. ഭരണപക്ഷം നൽകിയ ആനുകൂല്യങ്ങളുടെ മറവിലാണ് ഇവരൊക്കെ ഇവിടെ സ്വാതന്ത്ര്യ സമര കാലത്തിന് ശേഷം വളർന്നത്. 65 വർഷത്തോളം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് നിർമ്മിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭരണഘടനയുടെയും സാധ്യതകൾ ഉപയോഗിച്ച് മാത്രമാണ് (അതെ, അങ്ങനെ തന്നെയാണ് ) ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും വളർന്നതും ശക്തരായതും. സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസിൻ്റെ പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിച്ച മലയാള മനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങൾ ഇന്നും നിലനിൽക്കുന്നത് തന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ ഭരണ കൂടങ്ങൾ മാധ്യമ സ്വാതന്ത്ര്യം നൽകുകയും അതിന് സാഹചര്യം നിലനിർത്തുന്ന നിയമങ്ങളും അവകാശങ്ങളും അംഗീകരിച്ചു കൊടുക്കുകയും ചെയ്തതതു കൊണ്ടാണ്  . എന്നും മാധ്യമങ്ങൾ കോൺഗ്രസിൻ്റെ പല നയങ്ങളെയും തെറ്റുകളേയും വിമർശിച്ചിട്ടുണ്ട്.

എന്നാൽ ഒരു മാധ്യമത്തോടും        അതിൻ്റെ പേരിൽ   അടിച്ചമർത്തൽ നയം സ്വീകരിക്കുകയോ  സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ചെയ്തിട്ടില്ല എന്നു മാത്രമല്ല   നൽകാവുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുകയും ചെയ്തിട്ടുണ്ട്. 2014ൽ മഹനായ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് സ്ഥാനം ഒഴിയുന്നത് വരെയും മാധ്യമ സ്വാതന്ത്ര്യം അതിൻ്റെ എല്ലാ അർഥത്തിലും അനുവദിച്ചിട്ടുണ്ട്. അക്കാലത്തെല്ലാം കോൺഗ്രസ് അംഗീകരിച്ച മാധ്യമ സ്വാതന്ത്ര്യം എടുത്ത് മാറ്റാൻ ചോരി ചൗക്കീ ദാർക്കും കെ.വിജയനും ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഭാഗ്യമായി മാത്രം കരുതിയാൽ മതി. പക്ഷേ ചൗക്കീ ദാരുടേയും വിജയൻ്റേയും സ്വതന്ത്ര അഴിമതി സംരക്ഷണ പദ്ധതികളെ പറ്റി കമ എന്നൊരക്ഷരം മിണ്ടാൻ ദൈര്യമില്ലാതെ വിറയ്ക്കുന്ന കാൽമുട്ടുകൾ കൂട്ടിയിടിച്ച്, കളഭത്തിൽ മൂത്രമൊഴിച്ച് കുനിഞ്ഞു നിൽപാണ് കേരളത്തിലേയും ഇന്ത്യയിലേയും പുകൾപെറ്റ മാധ്യാമ ശിരോമണികളും പേരുകേട്ട ജേർണലിസ്റ്റ് പുങ്കവൻമാരും, എന്നാൽ    കോൺഗ്രസ് ഭരണങ്ങളുടെ ചെലവിൽ വളർന്നവരും കോൺഗ്രസ് അനുവദിച്ച സ്വാതന്ത്യം ഉപയോഗിച്ച് വികസിച്ചവരുമായവർക്ക് ഇന്ന് കോൺഗ്രസ് എന്ന് പറയാൻ നാണമാണത്രെ നട്ടെല്ലിൻ്റ ബലം കുറഞ്ഞതിൻ്റെ ഫലം....

1947ൽ ബ്രിട്ടീഷുഭരണം ഇന്ത്യ വിട്ടു പോകുമ്പോൾ കുറച്ച് റെയിൽവേ പാളങ്ങളും കരിവണ്ടികളും കുറച്ച് പാടങ്ങളും കുറച്ച് തുണി ശാലകളും കുറേയേറെ ദരിദ്രവാസി കർഷകരും മാത്രമുണ്ടായിരുന്ന രാജ്യത്തെ കംപ്യൂട്ടർ യുഗത്തിലും റോബോട്ടിക് എൻജിനീയറിംഗിലും വരെ എത്തിച്ചത് കോൺഗ്രസ് ഭരണമാണ്. 1995 ൽ ലോക സാമ്പത്തിക മാന്ദ്യം തുടങ്ങിയപ്പോൾ അതിനെ നേരിടുകയും 10 വർഷത്തിലധികം നീണ്ടു നിന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയിൽ തടഞ്ഞു നിർത്തുകയും ചെയ്തത് കോൺഗ്രസ് ഭരണമാണ്. അതിനിടയിൽ ഇന്ത്യയിൽ ആർ എസ് എസ്, ജനസംഘം, ബിജെപി, തുടങ്ങിയവർഗ്ഗീയ കക്ഷികകളും സിപിഎം പോലെയുള്ള വർഗ്ഗീയ ഫാസിസ്റ്റ് പ്രീണന കക്ഷികളും പലതവണ സഖ്യമായും അല്ലാതെയും ചെയ്ത ഏക പണി കോൺഗ്രസിനെ തകർക്കാൻ ആരോപണങ്ങൾ ഉയർത്തി കലാപം സൃഷ്ടിക്കുക മാത്രമായിരുന്നു. രാജ്യത്തിന് വേണ്ടി മേൽപ്പറഞ്ഞ കക്ഷികൾ നടപ്പിലാക്കിയ ഏതെങ്കിലും   പുത്തൻ പദ്ധതികളോ നയങ്ങളോ ചൂണ്ടിക്കാണിക്കാനുണ്ടോ? ഇല്ല. ചിലർ പറയും റോഡുണ്ടാക്കി, തുരങ്കം ഉണ്ടാക്കി, വന്ദേ ഭാരത് ഉണ്ടാക്കി, റോക്കറ്റ് വിട്ടു, തോക്കു വാങ്ങി എന്നൊക്കെ. റോഡുണ്ടാക്കാനുള്ള സാങ്കേതികതയും റെയിലുണ്ടാക്കുന്നുള്ള ഫാക്ടറിയും സ്ഥാപിച്ചതും വളർത്തിയതും കോൺഗ്രസാണ്. അതിന് പെയ്ൻ്റടിച്ചവൻ ആണ് സ്ഥാപനം ഉണ്ടാക്കിയതെന്ന് പറയുന്ന വിഡ്ഡിത്തം ചുമക്കുന്ന തലമുറയെ സൃഷ്ടിച്ചതാണ് മറ്റുള്ളവരുടെ ആകെ സംഭാവന. വന്ദേ ഭാരത് വന്നത്രെ. റെയിൽ വകുപ്പ് സ്വതന്ത്രമാക്കി കോച്ച് ഫാക്ടറികൾ സ്ഥാപിച്ച് നിർമാണം ആരംഭിച്ചത് കോൺഗ്രസ്. വന്ദേ ഭാരതിൻ്റെ നിറം നിശ്ചയിച്ചവനാണ് റെയിൽവേ വകുപ്പ് തന്നെ ഉണ്ടാക്കിയതെന്ന് പറയുന്ന വിഡ്ഡികളുടെ എണ്ണത്തിൽ വന്ന വർധന ബിജെപിയുടെ സംഭാവനയാണ്. എല്ലാ വികസിതവും അവികസിതവുമായ രാജ്യങ്ങളും അവ അവരുടെ കറൻസി 500നും മുകളിലേക്ക് പോകാതെ സംരക്ഷിച്ചപ്പോൾ 2000 ൻ്റെ നോട്ടടിച്ച ചായക്കടക്കാരനെ   ആർ എസ് എസ് ഇന്ത്യക്ക് നൽകിയത് ഒരു നേട്ടമായി കണക്കാക്കാം. മറ്റല്ലാതെയെന്തുണ്ട് സംഘ പരിവാര - കമ്യൂണിസ്റ്റു കോംബോ കൾക്ക് ഉയർത്തിപ്പിടിക്കാൻ? മൻമോഹൻ സിംഗ് സർക്കാർ നാരീശക്തിക്കായി സംവരണങ്ങൾ ഒരുക്കിയപ്പോൾ അതിനെ നാറീ ശക്തിയെന്നാക്കിയ ഭായിയെ സമ്മതിക്കണം.

തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ച കോൺഗ്രസിനെ താഴെയിറക്കാൻ അണ്ണാ ഹസാരെയെന്ന പരട്ടക്കിളവനെ കണ്ടെത്തിയിറക്കിയ അമിട്ടു രാജ്യത്തിൻ്റെ മുതൽക്കൂട്ടാണ്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേജരിവാൾ മുതൽ പിണു വാൾ വരെ ബി ജെ പി ക്കായി പ്രവർത്തിച്ചത് വഴി ഇന്ത്യയിലെ കുത്തക മാഫിയ വ്യവസായികളുടെ കടങ്ങൾ എഴുതിത്തള്ളിയ ഭായിയും ഒരു നേട്ടം തന്നെയാണ് പോലും!

ഇതും മാധ്യമങ്ങളും തമ്മിൽ എന്ത് ബന്ധമെന്നല്ലേ?

ഉണ്ട്. രാജ്യത്തെ കോൺഗ്രസിനെ തകർത്ത് മാഫിയ ഭരണകൂടങ്ങളെ അധികാരത്തിലെത്തിക്കാനും സംരക്ഷിച്ച് നിർത്താനും വേണ്ടിയുള്ള അന്തരീക്ഷമൊരുക്കുന്നതും പ്രചാരണം നടത്തുന്നതും ഈ രാജ്യത്തെ മാധ്യമങ്ങളാണ്. അയോഗ്യനെ ആരാധ്യനാക്കി രാജ്യത്തെ നാശത്തിലേക്കും ദാരlദ്യത്തിലേക്കും തള്ളിവിട്ട് ലോകത്തിലെ പട്ടിണി സൂചികയിൽ സൊമാലിയയുടെ നിലവാരത്തിലെത്തിച്ച ഭരണത്തെ ഇപ്പോഴും വാഴ്ത്തിപ്പുകഴ്ത്തി തൊട്ടു നക്കാൻ വക തേടുകയാണ് മാധ്യമങ്ങൾ. ഏത് മാധ്യമ സ്ഥാപനമാണ് സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നതായിട്ടുള്ളത്? മികച്ച അവതാരകരെന്നും റിപ്പോർട്ടർമാരെന്നും പേരെടുത്ത് പറയുന്നവരിൽ എത്ര പേരുണ്ട് നിഷ്പക്ഷത അവകാശപ്പെടാവുന്നവർ?

പ്രശസ്തരെന്നഭിമാനിക്കുന്ന മാധ്യമ പ്രവർത്തകരിൽ സത്യസന്ധതയുള്ള എത്ര പേരുണ്ടാകും?

തിളങ്ങുന്ന മാധ്യമ പ്രവർത്തകരിൽ എത്ര പേരുണ്ടാകും വിശ്വാസ്യതയുള്ളവർ?

ഇടംവലം നോക്കാതെ ഒറ്റവാക്കിൽ ഉത്തരം പറയാം - ഒരുത്തരുമില്ല. ഉള്ളവരെല്ലാം ചരിത്രമറിയാത്തവരോ, ചരിത്രം പഠിക്കാത്തവരോ, അതുമല്ലെങ്കിൽ ചരിത്രത്തെ വളച്ചൊടിച്ചും തമസ്കരിച്ചും സ്വന്തം പോക്കറ്റും ആസ്തിയും വികസിപ്പിക്കുന്നവരും മാത്രമാണ്. മാധ്യമ പ്രവർത്തകരെ പേരെടുത്തു പറഞ്ഞ് ചോദ്യം ചെയ്താൽ മതി അവരുടെ ചെമ്പ് വെളിപ്പെടാൻ. മാധ്യമ പ്രവർത്തന രംഗത്ത് ഇന്ന് പ്രശസ്തരെന്ന് പറയപ്പെടുന്ന ശ്രീകണ്oൻ നായരുടെ സംഭാവനയെന്താണ്? വിനു വി ജോണിൻ്റെയും നികേഷ് കുമാറിൻ്റെയും സ്മൃതിയുടെയും ഷാനിയുടെയും ഒക്കെ 'മാധ്യമ പ്രവർത്തന ശൈലിയുടെ സംഭാവനയെന്താണ്? അവനവൻ്റെ നട്ടെല്ല് വളഞ്ഞു പോയതിന് ശേഷം അത് വച്ച് നട്ടെല്ല് വളഞ്ഞവരെ ചികിത്സിക്കുമെന്ന് പറയുന്ന മയിലെണ്ണ കച്ചവടക്കാരൻ്റെ അവസ്ഥയിലാണവർ. എണ്ണയിൽ മയിലുമില്ല, തേച്ചാൽ വളവ് മാറുകയുമില്ല, സ്വന്തം വളവ് അതേപടി തുടരുകയും ചെയ്യും. കൂനൻമാരുടെ പരാക്രമവും ഓട്ടവും തുള്ളലും കണ്ട് മയിലെണ്ണ ഉഗ്രനാണ് എന്ന് പറയുന്ന വിവരദോഷികളേ പോലെയാണ് ഇന്ത്യക്കാർ. പ്രത്യേകിച്ച് മലയാളികൾ. കേരളത്തിൽ വിരുദ്ധരെന്ന് തോന്നുമെങ്കിലും ഒരേ തൂവൽ പക്ഷിയായി കണക്കാക്കാവുന്ന രണ്ട് വ്യാജ പ്രൊഫൈലുകളെ ഒരേ സമയം ചുമക്കേണ്ട ഗതികേടാണ് ഈ മാധ്യമങ്ങൾക്കുള്ളത്  .     വറ്റകളെ തലയിൽ കെട്ടിയേൽപ്പിക്കുന്നതിന് വേണ്ടി പണം വാങ്ങി പ്രചാരണം നടത്തുന്ന മാധ്യമങ്ങളെ ജനം തിരിച്ചറിഞ്ഞ് ബഹിഷ്കരിക്കേണ്ട കാലമായി. കേന്ദ്രൻ വർഗീയത പറയുമ്പോൾ, കേരളൻ വർഗ്ഗസമരം പറഞ്ഞ് ജനത്തെ പറ്റിക്കുന്നു. അവർക്ക് പിആർ വർക്ക് ചെയ്യ്ത് ലോക നിലവാരമുള്ള തൊഴിൽ എന്ന് പേര് കേട്ടിട്ടുള്ള മാധ്യമ പ്രവർത്തനമേഖലയെ മാഫിയകളുടെ ചുവന്ന തെരുവിൽ വിൽപനയ്ക്ക് വച്ചിരിക്കുകയാണിപ്പോൾ. മാധ്യമങ്ങളോട് ഒരു വാക്ക് - വന്ന വഴി മറക്കരുത്, തലമറന്ന് എണ്ണ തേയ്ക്കുകയുമരുത്.


Media giants are chasing Congress. Indian media scene swallowed by paid news mafia.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories